Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milma

ശ​ബ​രി​മ​ല മി​ൽ​മ നെ​യ്യ് ക്ര​മ​ക്കേ​ട്; മൂ​ന്നി​ട​ങ്ങ​ളി​ൽ എ​സ്ഐ​ടി റെ​യ്ഡ്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലേ​ക്ക് മി​ൽ​മ​യി​ൽ നി​ന്ന് വാ​ങ്ങി​യ നെ​യ്യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ട് കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൂ​ന്ന് ഇ​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി. പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ മി​ൽ​മ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ഷൈ​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. നെ​യ്യ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന ക​രാ​റു​കാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​സ്ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സി​ൽ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മി​ൽ​മ​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന വി​ല​യ്ക്ക് നെ​യ്യ് വാ​ങ്ങി​യ​തി​ലൂ​ടെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് കേ​സ്. മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, മു​ൻ ബോ​ർ​ഡ് അം​ഗം അ​ജി​കു​മാ​ർ, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്ത് വി​ജി​ല​ൻ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

20,000 യൂ​ണി​റ്റ് അ​ര​വ​ണ നി​ർ​മാ​ണ​ത്തി​നാ​യി മി​ൽ​മ​യി​ൽ​നി​ന്ന് വാ​ങ്ങി​യ നെ​യ്യി​ൽ ഒ​രു ഭാ​ഗം വ​ഴി​മ​ധ്യേ മ​റി​ച്ചു​വി​ൽ​ക്കു​ക​യും പ​ക​രം നി​ല​വാ​രം കു​റ​ഞ്ഞ നെ​യ്യ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. ക​രാ​ർ പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ നെ​യ്യും ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​സ്വം ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

Kerala

ശ​ബ​രി​മ​ല നെ​യ് ക്ര​മ​ക്കേ​ട്: എ​സ്‌​ഐ​ടി ത​ല​വ​ൻ ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കും

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ മി​ല്‍​മ ക​രാ​റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​സ്‌​ഐ​ടി ത​ല​വ​ന്‍ എ​സ്പി എം.​ജെ. സോ​ജ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യി അ​ന്വേ​ഷ​ണ പു​രോ​ഗ​തി കോ​ട​തി​യെ അ​റി​യി​ക്കും. 

മി​ല്‍​മ​യി​ല്‍ നി​ന്ന് നെ​യ് വാ​ങ്ങി​യ​തി​ലൂ​ടെ ദേ​വ​സ്വം ബോ​ര്‍​ഡി​ന് 2.27 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്ത് നെ​യ് ല​ഭ്യ​മാ​യ​പ്പോ​ള്‍ ഗു​ണ​മേ​ന്‍​മ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച് രേ​ഖ​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​രു​ന്നു. 

മി​ല്‍​മ​യ്ക്ക് ക​രാ​ര്‍ ല​ഭി​ക്കു​ന്ന​തി​ന് മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​വി​ട്ട ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള സ്ഥാ​പ​നം ഒ​രു ലി​റ്റ​ര്‍ നെ​യ്യി​ന് 369 രൂ​പ കോ​ട്ട് ചെ​യ്ത​പ്പോ​ള്‍ മി​ല്‍​മ​യി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​തി​ന് ലി​റ്റ​റി​ന് 510 രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​ത്. 

ഇ​ത്ത​ര​ത്തി​ല്‍ 1.65 ല​ക്ഷം ലി​റ്റ​ര്‍ നെ​യ് മി​ല്‍​മ​യി​ല്‍ നി​ന്നും വാ​ങ്ങി​യ​തി​ലൂ​ടെ ബോ​ര്‍​ഡി​ന് 2.27 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​യി​രു​ന്നു ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നെ​യ് പൂ​ര്‍​ണ​മാ​യും ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ച്ചോ എ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും സം​ശ​യ​മു​ണ്ട്. പു​നെ​യി​ലെ ഡ​യ​റി​യി​ല്‍ നി​ന്ന് മി​ല്‍​മ നെ​യ് വാ​ങ്ങി​യ​തി​നെ കു​റി​ച്ചും വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ജി​ല​ന്‍​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​നും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 

Kerala

വ​ത്സ​ല​ൻ പി​ള്ള​യ്ക്ക് ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് 

കൊ​ച്ചി: മി​ൽ​മ എ​റ​ണാ​കു​ളം പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ ക്ഷീ​ര ഉ​ത്പാ​ദ​ക യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വ​ത്സ​ല​ൻ പി​ള്ള​യ്ക്ക് ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ത്സ​ല​ൻ പി​ള്ള​യ്ക്ക് സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ്വ​ന്ത​മാ​യി പ​ശു​വോ ഫാ​മോ ഇ​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം ഭ​ര​ണ​സ​മി​തി​യി​ൽ തു​ട​രു​ന്ന​തെ​ന്നും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​തി​രെ വ​ത്സ​ല​ൻ പി​ള്ള ന​ൽ​കി​യ അ​പ്പീ​ൽ നി​ല​വി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ വ​കു​പ്പ് സെ​ക്ര​ട്ട​റി ശ​രി​വെ​ച്ചാ​ൽ വ​ത്സ​ല​ൻ പി​ള്ള​യു​ടെ ചെ​യ​ർ​മാ​ൻ പ​ദ​വി തെ​റി​ക്കും. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് യൂ​ണി​യ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​കു​പ്പു​ത​ല​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ത​നി​ക്കെ​തി​രെ​യു​ള്ള എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വ​ത്സ​ല​ൻ പി​ള്ള നി​ഷേ​ധി​ച്ചു. പ​രാ​തി പൂ​ർ​ണ​മാ​യും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പറഞ്ഞു.

Kerala

മി​ല്‍​മ​യു​ടെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം: ക​ബ​ളി​ക്ക​പ്പെ​ട​രു​തെ​ന്ന് മി​ൽ​മ

തി​രു​വ​ന​ന്ത​പു​രം: മി​ല്‍​മ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​നം എ​ന്ന പേ​രി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം/​ലി​ങ്ക് വ്യാ​ജ​മാ​ണെ​ന്നു മി​ല്‍​മ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളാ​ല്‍ ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​രം വ്യാ​ജ ലി​ങ്ക്/​സ​ന്ദേ​ശ​ത്തി​നെ​തി​രേ മി​ല്‍​മ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

46 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മി​ല്‍​മ​യു​ടെ പ്ര​ശ​സ്തി​ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന സ​ന്ദേ​ശം/​ലി​ങ്ക് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മി​ല്‍​മ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി മി​ല്‍​മ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ‘മി​ല്‍​മ വാ​ര്‍​ഷി​കാ​ഘോ​ഷ സ​മ്മാ​നം’ എ​ന്ന പേ​രി​ല്‍ സ​മാ​ന​മാ​യ ഒ​രു വ്യാ​ജ ലി​ങ്ക് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മി​ല്‍​മ സ്വീ​ക​രി​ച്ച നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ തു​ട​ര്‍​ന്ന് അ​തു നീ​ക്കം ചെ​യ്തു.

Kerala

പൊ​തു​ജ​നങ്ങ​ൾ വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പെ​ട​രു​തെന്ന് മി​ൽ​മ 

തി​രു​വ​ന​ന്ത​പു​രം:  "മി​ല്‍​മ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​നം' എ​ന്ന പേ​രി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം വ്യാ​ജം. ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളാ​ല്‍ ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് അധികൃതർ അറിയിച്ചു.

ഇ​ത്ത​രം വ്യാ​ജ ലി​ങ്ക്/​സ​ന്ദേ​ശ​ത്തി​നെ​തി​രെ മി​ല്‍​മ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. 46 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മി​ല്‍​മ​യു​ടെ പ്ര​ശ​സ്തി​ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന സ​ന്ദേ​ശം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മി​ല്‍​മ അ​റി​യി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി മി​ല്‍​മ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് "മി​ല്‍​മ വാ​ര്‍​ഷി​കാ​ഘോ​ഷ സ​മ്മാ​നം' എ​ന്ന പേ​രി​ല്‍ സ​മാ​ന​മാ​യ ഒ​രു വ്യാ​ജ ലി​ങ്ക് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മി​ല്‍​മ സ്വീ​ക​രി​ച്ച നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ തു​ട​ര്‍​ന്ന് അ​ത് നീ​ക്കം ചെ​യ്തി​രു​ന്നു.

Kerala

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​ത​ര​ണം: മി​ൽ​മ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ൽ​മ​യ്‌​ക്കെ​തി​രെ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി. മി​ൽ​മ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ യാ​തൊ​രു കൃ​ത്രി​മ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി. 


മി​ൽ​മ​യു​ടെ നെ​യ്യ് വേ​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും, മ​റി​ച്ച് പു​റ​മെ നി​ന്ന് നെ​യ്യ് വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്റ്റേ​റ്റ് ലാ​ബി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് നെ​യ്യ് അ​യ​ച്ച​തെ​ന്നും, ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ൽ മി​ൽ​മ​യ്ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും അ​മി​ത​ലാ​ഭ​ത്തി​നു വേ​ണ്ടി മി​ൽ​മ കൃ​ത്രി​മം കാ​ണി​ക്കാ​റി​ല്ലെ​ന്നും കെ.​എ​സ്. മ​ണി വ്യ​ക്ത​മാ​ക്കി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ട​പാ​ടു​കാ​രാ​ണോ ഇ​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും, മി​ൽ​മ​യു​ടെ ലോ​ഗോ​യോ എം​ബ്ല​മോ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും, അ​ന്വേ​ഷ​ണ​ത്തി​ൽ മി​ൽ​മ​യി​ലെ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വാ​ർ​ത്ത​ക​ൾ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ച്ചി​ട്ടും ആ​രും ത​ന്നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി കാ​ര്യം തി​ര​ക്കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചെ​യ​ർ​മാ​ൻ, ഈ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​വും മി​ൽ​മ നെ​യ്യു​ടെ വി​ൽ​പ​ന​യി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​റി​യി​ച്ചു. 

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് നെ​യ്യ് മാ​റ്റി​യ​തെ​ങ്കി​ൽ അ​ത് പ​മ്പ​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തേ​ണ്ട​ത​ല്ലേ എ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം, ക​ള്ള​ത്ത​രം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ശ​ബ​രി​മ​ല അ​ധി​കൃ​ത​ർ മി​ൽ​മ​യെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ച്ചി​ല്ലെ​ന്നും ചോ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​ൻ എം​ഡി​യു​ടെ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

പാല്‍ വില വര്‍ധന; കമ്മീഷന്‍ ഇല്ലെങ്കില്‍ വിതരണമില്ലെന്ന് എഎംഡിഎകെ

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു പാ​​​ല്‍ വി​​​ല വ​​​ര്‍ധി​​​പ്പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി പാ​​​ല്‍ വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഓ​​​ള്‍ കേ​​​ര​​​ള മി​​​ല്‍ക് ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് കൈ​​​ര​​​ളി (എ​​​എം​​​ഡി​​​എ​​​കെ). വ​​​ര്‍ധി​​​പ്പി​​​ച്ച വി​​​ല​​​യു​​​ടെ 25 ശ​​​ത​​​മാ​​​നം വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​വ​​​ശ്യം.

മി​​​ല്‍മ​​​യും മ​​​റ്റു സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ളും നി​​​ല​​​വി​​​ല്‍ 10 മു​​​ത​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍ ന​​​ല്‍കു​​​ന്ന​​​ത്. ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല​​​ട​​​ക്കം വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​ല​​​വി​​​ലെ നി​​​ര​​​ക്കി​​​ല്‍ മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ പ്ര​​​യാ​​​സ​​​മാ​​​ണെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി. മു​​​ഹ​​​മ്മ​​​ദ് ഷ​​​മീം പ​​​റ​​​ഞ്ഞു.

Kerala

പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും; വ​ർ​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് നാ​ല് രൂ​പ

കോ​ഴി​ക്കോ​ട്: മി​ൽ​മ പാ​ലി​നും തൈ​രി​നും ഇ​ന്ന് മു​ത​ൽ വി​ല കൂ​ടും. പാ​ൽ വി​ല ലി​റ്റ​റി​ന് നാ​ല് രൂ​പ​യും തൈ​രി​ന്‌ കി​ലോ​യ്ക്ക് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ക്കു​ക. പു​തി​യ പാ​ക്ക​റ്റു​ക​ൾ വ​രു​ന്ന​തു​വ​രെ പ​ഴ​യ വി​ല പ്രി​ന്‍റ് ചെ​യ്ത ക​വ​റു​ക​ളി​ലാ​യി​രി​ക്കും പാ​ൽ കി​ട്ടു​ക.

നെ​യ്യ​ട​ക്കം മ​റ്റ് മ​റ്റ് പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്നേ​ക്കും. ക​ർ​ഷ​ക​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് വി​ല​വ​ർ​ധ​ന. പാ​ച​ക​വാ​ത​ക​ത്തി​നും പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല കൂ​ടി​യ​തോ​ടെ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന് ഇ​നി​യും ചെ​ല​വേ​റും. ഇ​തോ​ടെ ഹോ​ട്ട​ൽ ഉ​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. മ​ഞ്ഞ ക​വ​ർ പാ​ൽ: 27 രൂ​പ, നീ​ല ക​വ​ർ പാ​ൽ: 30 രൂ​പ, ഓ​റ​ഞ്ച് ക​വ​ർ പാ​ൽ: 30 രൂ​പ, പ​ച്ച ക​വ​ർ പാ​ൽ: 32 രൂ​പ, കൗ ​മി​ൽ​ക് - ഒ​രു ലി​റ്റ​ർ ബോ​ട്ടി​ൽ: 75 രൂ​പ, തൈ​ര് ക്ലാ​സി​ക് : 40 രൂ​പ, തൈ​ര് എ​ലൈ​റ്റ് : 45 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ വി​ല.

Business

മില്‍മ എറണാകുളം മേഖലയിൽ പാലിന് കര്‍ഷകര്‍ക്ക് രണ്ടു രൂപ അധികവില

കൊ​​​ച്ചി: മി​​​ല്‍മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ന്‍ സം​​​ഘ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സം​​​ഭ​​​രി​​​ക്കു​​​ന്ന ഓ​​​രോ ലി​​​റ്റ​​​ര്‍ പാ​​​ലി​​​നും ര​​​ണ്ടു​​​രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന വി​​​ല​​​യാ​​​യി അ​​​ധി​​​കം ന​​​ല്‍കും.

ഇ​​​ന്ന​​​ലെ മു​​​ത​​​ല്‍ 31 വ​​​രെ വ​​​രെ സം​​​ഭ​​​രി​​​ക്കു​​​ന്ന പാ​​​ലി​​​നാ​​​ണ് അ​​​ധി​​​ക വി​​​ല ന​​​ൽ‌​​​കു​​​ക​​​യെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ സി.​​​എ​​​ന്‍. വ​​​ൽ​​​സ​​​ല​​​ന്‍ പി​​​ള്ള അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ആയിരത്തി​​​ല​​​ധി​​​കം പ്രാ​​​ഥ​​​മി​​​ക ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളി​​​ല്‍ പാ​​​ല​​​ള​​​ക്കു​​​ന്ന ക​​​ര്‍ഷ​​​ക​​​ര്‍ക്കാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക.

Kerala

മി​ൽ​മ പാ​ലി​ന് വി​ല കൂ​ടും; ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടാ​ൻ ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: മി​ൽ​മ പാ​ലി​ന് വി​ല കൂ​ട്ടാ​ൻ തീ​രു​മാ​നം. ലി​റ്റ​റി​ന് നാ​ല് രൂ​പ കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശി​പാ​ർ​ശ.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ച്ച ശേ​ഷം പു​തു​ക്കി​യ വി​ല നി​ല​വി​ൽ വ​രു​ന്ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും. മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധ​ന​വ്.

ഇ​തോ​ടെ ലി​റ്റ​റി​ന് 56 രൂ​പ വി​ല​യു​ള്ള പാ​ലി​ന് 60 രൂ​പ​യാ​കും. സം​സ്ഥാ​ന​ത്തെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് നി​ല​വി​ൽ 45 മു​ത​ൽ 52 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​നു​ക​ൾ ഫെ​ഡ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കും; പ്ര​ഖ്യാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ലി​ന് വി​ല വ​ർ​ധി​ക്കും. മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് വി​ല വ​ർ​ധ​ന​വ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് പാ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന ഫെ​ഡ​റേ​ഷ​ൻ യോ​ഗം വ​ർ​ധി​പ്പി​ച്ച വി​ല പ്ര​ഖ്യാ​പി​ക്കും. ലി​റ്റ​റി​ന് ആ​റ് രൂ​പ ഉ​യ​ർ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു മി​ൽ​മ ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നാ​ല് രൂ​പ​യു​ടെ വ​ർ​ധ​ന മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.
‌
ഇ​തോ​ടെ ലി​റ്റ​റി​ന് 56 രൂ​പ വി​ല​യു​ള്ള പാ​ലി​ന് 60 രൂ​പ​യാ​കും. സം​സ്ഥാ​ന​ത്തെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് നി​ല​വി​ൽ 45 മു​ത​ൽ 52 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​നു​ക​ൾ ഫെ​ഡ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

 

Business

മി​ൽ​മ​യ്ക്ക് 4,624.21 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ൽ സം​​​ഭ​​​ര​​​ണ​​​ത്തി​​​ലും വി​​​പ​​​ണ​​​ന​​​ത്തി​​​ലും മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​ന​​​ത്തി​​​ലും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി മി​​​ൽ​​​മ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​കെ 4,624.21 കോ​​​ടി രൂ​​​പ വി​​​റ്റു​​​വ​​​ര​​​വു നേ​​​ടി. 2024-25 ൽ ​​​ഇ​​​ത് 4,344.60 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 6.44 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പാ​​​ൽ സം​​​ഭ​​​ര​​​ണ​​​ത്തി​​​ൽ 12.89 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും പാ​​​ൽ വി​​​പ​​​ണ​​​ന​​​ത്തി​​​ൽ 4.30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​ക്കാ​​​ൻ മി​​​ൽ​​​മ​​​യ്ക്കാ​​​യി. 2025-26 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ പ്ര​​​തി​​​ദി​​​നം 12,56,892 ലി​​​റ്റ​​​ർ പാ​​​ലാ​​​ണ് മി​​​ൽ​​​മ സം​​​ഭ​​​രി​​​ച്ച​​​ത്. 2024-25 ൽ ​​​ഇ​​​ത് 11,13,413 ലി​​​റ്റ​​​ർ ആ​​​യി​​​രു​​​ന്നു. 1,43,479 ലി​​​റ്റ​​​റി​​​ന്‍റെ വ​​​ർ​​​ധ​​​ന.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം പ്ര​​​തി​​​ദി​​​നം 17,06,350 ലി​​​റ്റ​​​ർ പാ​​​ലാ​​​ണ് മി​​​ൽ​​​മ വി​​​റ്റ​​​ത്. 2024-25 ൽ 16,36,047 ​​​ലി​​​റ്റ​​​ർ ആ​​​യി​​​രു​​​ന്നു വി​​​പ​​​ണ​​​നം. 70,303 ലി​​​റ്റ​​​ർ പാ​​​ലാ​​​ണ് അ​​​ധി​​​ക​​​മാ​​​യി വി​​​ൽ​​​ക്കാ​​​നാ​​​യ​​​ത്.

മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ​​​ന​​​യി​​​ലും മി​​​ക​​​ച്ച വി​​​റ്റു​​​വ​​​ര​​​വു നേ​​​ടാ​​​ൻ മി​​​ൽ​​​മ​​​യ്ക്കാ​​​യി. 1097.36 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​കെ വി​​​റ്റു​​​വ​​​ര​​​വ്. 2024-25 ൽ ​​​ഇ​​​ത് 946.47 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. 15.94 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ള്ള​​​ത്.

2030ഓ​​​ടെ 10000 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വാ​​​ണ് മി​​​ൽ​​​മ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. മ​​​ണി പ​​​റ​​​ഞ്ഞു. 2025-26 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ന്‍റെ (ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു) ആ​​​കെ വി​​​റ്റു​​​വ​​​ര​​​വി​​​ൽ 6.87 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല (ഇ​​​ആ​​​ർ​​​സി​​​എം​​​പി​​​യു) 5.91 ശ​​​ത​​​മാ​​​ന​​​വും മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല (എം​​​ആ​​​ർ​​​സി​​​എം​​​പി​​​യു) 8.88 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധ​​​ന നേ​​​ടി.

Business

‘മി​ൽ​മ റീ​ൽ ച​ല​ഞ്ചു’​മാ​യി മേ​ഖ​ലാ യൂ​ണി​യ​ൻ; ഒ​​​ന്നാം സ​​​മ്മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന ‘മി​​​ൽ​​​മ റീ​​​ൽ ച​​​ല​​​ഞ്ചു’ മാ​​​യി മി​​​ൽ​​​മ​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ.

മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ’ശു​​​ദ്ധ​​​മാ​​​യ പാ​​​ൽ മി​​​ൽ​​​മ പാ​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി സൃ​​​ഷ്ടി​​​പ​​​ര​​​വും ആ​​​ക​​​ർ​​​ഷ​​​ക​​​വു​​​മാ​​​യ പു​​​തി​​​യ റീ​​​ലു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി പ​​​ങ്കു​​​വ​​​യ്ക്ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന മി​​​ക​​​ച്ച റീ​​​ലു​​​ക​​​ൾ​​​ക്ക് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. ഒ​​​രു മി​​​നി​​​റ്റി​​​ൽ ക​​​വി​​​യാ​​​തെ​​​യു​​​ള്ള റീ​​​ലു​​​ക​​​ൾ ഈ ​​​മാ​​​സം 15 നു ​​​മു​​​ന്പാ​​​യി trcmpu. ads@gmailഎ​​​ന്ന മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലേ​​​ക്ക് അ​​​യയ്​​​ക്ക​​​ണം.

Kerala

കാ​ലി​ത്തീ​റ്റ​യ്ക്കു മി​ൽ​മ 200 രൂ​പ സ​ബ്സി​ഡി പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി വി​​​ല്ക്കു​​​ന്ന മി​​​ൽ​​​മ ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കു ചാ​​​ക്ക് ഒ​​​ന്നി​​​ന് 200 രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​ര​​​വി​​​പ​​​ണ​​​ന ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നം.

2026 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ 2026 മാ​​​ർ​​​ച്ച് 31 വ​​​രെ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന കാ​​​ലി​​​ത്തീ​​​റ്റ​​​യാ​​​ക്കാ​​​ണു സ​​​ബ്സി​​​ഡി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

2024 സെ​​​പ്റ്റം​​​ബ​​​ർ മു​​​ത​​​ൽ മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​നും ഗോ​​​മ​​​തി ഗോ​​​ൾ​​​ഡ് കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കു ചാ​​​ക്ക് ഒ​​​ന്നി​​​ന് 100 സ​​​ബ്സി​​​ഡി രൂ​​​പ ന​​​ൽ​​​കിവ​​​രു​​​ന്നു​​​ണ്ട്. മി​​​ൽ​​​മ​​​യു​​​ടെ മ​​​ല​​​ബാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ൾ ന​​​ൽ​​​കിവ​​​ന്ന സ​​​ബ്സി​​​ഡി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ​​​യാ​​​ണി​​​ത്.

ഫെ​​​ഡ​​​റേ​​​ഷ​​​ൻ ന​​​ൽ​​​കി വ​​​ന്നി​​​രു​​​ന്ന ഈ 100 ​​​രൂ​​​പ സ​​​ബ്സി​​​ഡി​​​യാ​​​ണ് 200 രൂ​​​പ ആ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്.

മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന 100 രൂ​​​പ സ​​​ബ്സി​​​ഡി​​​ക​​​ൾ​​​ക്കൊ​​​പ്പം ഫെ​​​ഡ​​​റേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന 200 രൂ​​​പ സ​​​ബ്സി​​​ഡി കൂ​​​ടി ചേ​​​രു​​​ന്പോ​​​ൾ ആ​​​കെ 300 രൂ​​​പ​​​യു​​​ടെ സ​​​ബ്സി​​​ഡി ആ​​​നു​​​കൂ​​​ല്യം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​കും. ഇ​​​തി​​​ലൂ​​​ടെ 2019ലെ ​​​കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല​​​യേ​​​ക്കാ​​​ൾ 120 രൂ​​​പ കു​​​റ​​​വി​​​ൽ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കാ​​​ലി​​​ത്തീ​​​റ്റ ല​​​ഭ്യ​​​മാ​​​കും.

Business

മി​ൽ​മ​യോ​ടു മു​ഖംതി​രി​ച്ചു സ​ർ​ക്കാ​ർ

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ പാ​​​ലി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ബോ​​​ർ​​​ഡ് യോ​​​ഗ​​​ങ്ങ​​​ളി​​​ൽ നാ​​​ലു രൂ​​​പ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടും, ഇ​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​വാ​​​ദം ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണു പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന മി​​​ൽ​​​മ ബോ​​​ർ​​​ഡ് യോ​​​ഗം ലി​​​റ്റ​​​റി​​​നു നാ​​​ലു രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. നേ​​​ര​​​ത്തേ പാ​​​ൽ​​​വി​​​ല വ​​​ർ​​​ധ​​​ന​​യെ എ​​​തി​​​ർ​​​ത്ത മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ളും ഒ​​​ടു​​​വി​​​ലെ ഫെ​​​ഡ​​​റേ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​ൽ നി​​​ല​​​പാ​​​ടു മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നേ​​​ട്ട​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ പാ​​​ലി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഐക​​​ക​​​ണ്ഠേ്യ​​​ന​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പും മ​​​ന്ത്രി​​​യും മി​​​ൽ​​​മ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം, കാ​​​ര്യ​​​ങ്ങ​​​ൾ വീ​​​ണ്ടും ത​​​കി​​​ടം മ​​​റി​​​ഞ്ഞെ​​​ന്നു മി​​​ൽ​​​മ ബോ​​​ർ​​​ഡം​​​ഗം പ്ര​​​തി​​​ക​​​രി​​​ച്ചു. പാ​​​ലി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സ​​​മ്മ​​​തം മൂ​​​ളി​​​യി​​​ട്ടി​​​ല്ല.
ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം പാ​​​ൽ​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നു ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പു​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും പു​​​റ​​​ത്തും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​ണ്.

മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​നും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ത​​​ട​​​സ​​​മി​​​ല്ലെ​​​ങ്കി​​​ലും, അ​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​വാ​​​ദം കൂ​​​ടി വാ​​​ങ്ങു​​​ന്ന​​​താ​​​ണു കീ​​​ഴ്‌വഴ​​​ക്കം.

ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വി​​​ന​​​നു​​​സ​​​രി​​​ച്ചു പാ​​​ലി​​​നു വി​​​ല ല​​​ഭി​​​ക്കാ​​​ത്ത​​​തു മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തു ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ക​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രി​​​ൽ ക്ഷീ​​​ര​​​മേ​​​ഖ​​​ല ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും കൂ​​​ടി.

 പ്ര​​​ത്യ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്:ക​​​ർ​​​ഷ​​​ക​​​ർ

ത​​​ങ്ങ​​​ൾ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും പാ​​​ൽ​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​ല്പ​​​മെ​​​ങ്കി​​​ലും ആ​​​ശ്വാ​​​സ​​​മാ​​​കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ, അ​​​വ​​​ഗ​​​ണ​​​ന തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​രേ പ്ര​​​ത്യ​​​ക്ഷ സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ.

പാ​​​ലി​​​നു സം​​​ഭ​​​ര​​​ണ വി​​​ല ഉ​​​യ​​​ർ​​​ത്തു​​​ക, വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന ചാ​​​ർ​​​ട്ട് പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് 21ന് ​​​പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ങ്ങ​​​ളും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്ന് വി​​​വി​​​ധ ക്ഷീ​​​ര ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ബി​​​ജു വ​​​ട്ട​​​മു​​​ക​​​ളേ​​​ൽ അ​​​റി​​​യി​​​ച്ചു.

Kerala

മി​ൽ​മ​യി​ൽ 198 സ്ഥി​രം ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി അ​​​റി​​​യി​​​ച്ചു. 198 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ നി​​​യ​​​മ​​​ന വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ 47 ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ആ​​​ണ് വി​​​ജ്ഞാ​​​പ​​​നം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മി​​​ൽ​​​മ​​​യി​​​ൽ 12 വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ത്തു​​​ന്ന നി​​​യ​​​മ​​​ന പ്ര​​​ക്രി​​​യ​​​യാ​​​ണി​​​ത്.

മി​​​ൽ​​​മ​​​യി​​​ൽ മാ​​​ന​​​വ​​​വി​​​ഭ​​​വ ശേ​​​ഷി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക, ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, അ​​​തു​​​വ​​​ഴി മി​​​ൽ​​​മ​​​യെ ഉ​​​യ​​​ർ​​​ച്ച​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​നം എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​വി​​​ടത്തെ സ്ഥി​​​രനി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും നി​​​യ​​​മ​​​നസം​​​വ​​​ര​​​ണം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ത​​​ത്വ​​​ത്തി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നു വേ​​​ണ്ട ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ന്ന​​​ത് വ​​​രെ നി​​​ല​​​വി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും മു​​​ൻ​​​ഗ​​​ണ​​​ന ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗം, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗം, എ​​​ന്നി​​​വ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​ര​​​മു​​​ള്ള സം​​​വ​​​ര​​​ണം ന​​​ൽ​​​കി​​​യാ​​​ണ് വി​​​ജ്ഞാ​​​പ​​​നം ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Business

പാ​ൽ​സം​ഭ​ര​ണ​ത്തി​ലും വി​ൽ​പ​ന​യി​ലും മി​ൽ​മ​യ്ക്കു വ​ൻ മു​ന്നേ​റ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ പാ​​​ൽ സം​​​ഭ​​​ര​​​ണ​​​ത്തി​​​ലും വി​​​ൽ​​​പ​​​ന​​​യി​​​ലും മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച് മി​​​ൽ​​​മ. ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് മി​​​ൽ​​​മ​​​യു​​​ടെ മൂ​​​ന്നു യൂ​​​ണി​​​യ​​​നു​​​ക​​​ളും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്.

ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​റു മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ മി​​​ൽ​​​മ​​​യു​​​ടെ ആ​​​കെ പാ​​​ൽ സം​​​ഭ​​​ര​​​ണം പ്ര​​​തി​​​ദി​​​നം 12,15,289 ലി​​​റ്റ​​​റാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ആ​​​കെ സം​​​ഭ​​​ര​​​ണം പ്ര​​​തി​​​ദി​​​നം 10,66,340 ലി​​​റ്റ​​​ർ ആ​​​യി​​​രു​​​ന്നു. 1,48,949 ലി​​​റ്റ​​​റി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ള്ള​​​ത്. 13.97 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ർ​​​ധ​​​ന. മൂ​​​ന്നു യൂ​​​ണി​​​യ​​​നു​​​ക​​​ളി​​​ലും മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

പാ​​​ൽ വി​​​ൽ​​​പ​​​ന​​​യി​​​ലും ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ മി​​​ൽ​​​മ​​​യ്ക്കാ​​​യി. മൂ​​​ന്നു യൂ​​​ണി​​​യ​​​നു​​​ക​​​ളും ചേ​​​ർ​​​ന്ന് പ്ര​​​തി​​​ദി​​​നം 16,83,781 ലി​​​റ്റ​​​ർ പാ​​​ലാ​​​ണ് ആ​​​റു മാ​​​സ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​റ്റ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ത് 16,50,296 ലി​​​റ്റ​​​ർ ആ​​​യി​​​രു​​​ന്നു. 33,485 ലി​​​റ്റ​​​റി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 2.03 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വ​​​ർ​​​ധ​​​ന.

അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ത്തി​​​യ സ​​​ർ​​​വേ​​​യി​​​ൽ കാ​​​ലി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ഴും ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​ത്തി​​​ൽ പാ​​​ൽ​​​സം​​​ഭ​​​ര​​​ണ​​​ത്തി​​​ൽ 14 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണെ​​​ന്നു മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. മ​​​ണി പ​​​റ​​​ഞ്ഞു.

Kerala

‘മി​ല്‍​മ മി​ലി കാ​ര്‍​ട്ട് ’ ഐ​സ്ക്രീം വെ​ന്‍​ഡിം​ഗ് വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ല്‍​മ​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​നം കേ​​​ര​​​ള ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍​സ് ലി​​​മി​​​റ്റ​​​ഡ് (കെ​​​എ​​​എ​​​ല്‍) നി​​​ര്‍​മി​​​ച്ച ഐ​​​സ്ക്രീം വെ​​​ന്‍​ഡിം​​​ഗ് വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​യ ‘മി​​​ല്‍​മ മി​​​ലി കാ​​​ര്‍​ട്ടു​​​ക​​​ള്‍’ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്‍​പ്പ​​​ന ചെ​​​യ്ത ക്യാ​​​നോ​​​പി​​​യും ഫ്രീ​​​സ​​​റും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണ് മി​​​ല്‍​മ മി​​​ലി കാ​​​ര്‍​ട്ട്. മി​​​ല്‍​മ മി​​​ലി കാ​​​ര്‍​ട്ടി​​​ന്‍റെ വി​​​പ​​​ണ​​​ന ഉ​​​ദ്ഘാ​​​ട​​​ന​​​വും താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റ്റ​​​വും മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. മി​​​ല്‍​മ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​സ്. മ​​​ണി​​​ക്ക് താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റി​​​ക്കൊ​​​ണ്ടാ​​​ണ് ഇ-​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി 30 വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.


മി​​​ല്‍​മ​​​യു​​​ടെ മൂ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക യൂ​​​ണി​​​യ​​​നു​​​ക​​​ള്‍​ക്ക് 10 മി​​​ല്‍​മ മി​​​ലി കാ​​​ര്‍​ട്ടു​​​ക​​​ള്‍ വീ​​​തം ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ക​​​ട​​​നം മി​​​ക​​​ച്ച​​​താ​​​ണെ​​​ങ്കി​​​ല്‍ 70 എ​​​ണ്ണ​​​ത്തി​​​നുകൂ​​​ടി ഓ​​​ര്‍​ഡ​​​ര്‍ ന​​​ല്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മി​​​ല്‍​മ പ​​​രി​​​ശോ​​​ധി​​​ക്കും.


പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ട് പോ​​​കാ​​​ന്‍ മി​​​ല്‍​മ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​വെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ മി​​​ല്‍​മ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.എ​​​സ്. മ​​​ണി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ 941 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വാ​​​തി​​​ല്‍​പ്പ​​​ടി​​​യി​​​ല്‍ മി​​​ല്‍​മ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​ല്‍​ക്കു​​​ന്ന പ​​​ദ്ധ​​​തി മി​​​ല്‍​മ വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. ഈ ​​​പ​​​ദ്ധ​​​തി യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​യാ​​​ല്‍ 941 സ്ത്രീ​​​ക​​​ള്‍​ക്ക് തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. ​​ച​​​ട​​​ങ്ങി​​​ല്‍ മി​​​ല്‍​മ എം​​​ഡി ആ​​​സി​​​ഫ് കെ. ​​​യൂ​​​സ​​​ഫ്, കെ​​​എ​​​എ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ പു​​​ല്ലു​​​വി​​​ള സ്റ്റാ​​​ന്‍​ലി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up